പുലരാനല്പമുള്ളപ്പോള്‍
സ്വപ്നം കണ്ടുണര്‍ന്നു ഞാന്‍
സുഖദം സ്വപ്നമെങ്കിലും
മുക്കാലുമോര്‍മയില്ലെടോ.
സ്വപ്നത്തിലെന്നെക്കണ്ടൂ ഞാന്‍
സ്വപ്നം കണ്ടിരിപ്പതായ്
ആ സ്വപ്നത്തിലുമെന്നെത്താന്‍
സ്വപ്നത്തില്‍ കണ്ടിരിപ്പു ഞാന്‍
ഓര്‍ത്തോര്‍ത്തങ്ങനെ പോകുമ്പോള്‍
ഭൂമിയും സ്വപ്നമാകുന്നു.
ഭൂമിയില്‍ കണ്ട കാര്യങ്ങ-
ളെല്ലാം സ്വപ്നമാകുന്നു
പത്ത് കാശിന്റെ ജോലിക്കായ്
ജീവിതം തളച്ചിട്ടതും
ബില്ലടക്കുവാന്‍ കാശിന്നായ്
തെണ്ടലും സ്വപ്നമാകുന്നു
ടി.പി.യെക്കൊന്ന വാളിന്റെ
മൂര്‍ച്ചയും സ്വപ്നമാകുന്നു
കോടികള്‍ കട്ട നേതാവിന്‍
ആര്‍ത്തിയും സ്വപ്നമാകുന്നു
ചിന്തിച്ചങ്ങനെ നില്‍ക്കുമ്പോള്‍
ടി.പിയും സ്വപ്നമാകുന്നു
അന്തിച്ചങ്ങനെ നില്‍ക്കുമ്പോള്‍
കോടികള്‍ സ്വപ്നമാവുന്നു
പിന്നെയും ചിന്തപോയപ്പോള്‍
ദൈവവും സ്വപ്നമാകുന്നു
നിദ്രയില്‍, ദൈവസ്വപ്നത്തില്‍
നിന്നെ,യെന്നെയും, കാണുന്നു.
ഇപ്പോള്‍, ദൈവസ്വപ്നത്തില്‍
സ്വപ്നവും കണ്ടിരിപ്പൂ ഞാന്‍
എന്റെ സ്വപ്നത്തിലെപ്പോഴോ
ദൈവവും വന്നുകേറുന്നു.
ഓര്‍ത്തോര്‍ത്തങ്ങനെ പോകുമ്പോള്‍
ഭൂമിയും സ്വപ്നമാകുന്നു.
ഭൂമിയില്‍ കണ്ട കാര്യങ്ങ-
ളെല്ലാം സ്വപ്നമാകുന്നു
പത്ത് കാശിന്റെ ജോലിക്കായ്
ജീവിതം തളച്ചിട്ടതും
ബില്ലടക്കുവാന്‍ കാശിന്നായ്
തെണ്ടലും സ്വപ്നമാകുന്നു
ടി.പി.യെക്കൊന്ന വാളിന്റെ
മൂര്‍ച്ചയും സ്വപ്നമാകുന്നു
കോടികള്‍ കട്ട നേതാവിന്‍
ആര്‍ത്തിയും സ്വപ്നമാകുന്നു
ചിന്തിച്ചങ്ങനെ നില്‍ക്കുമ്പോള്‍
ടി.പിയും സ്വപ്നമാകുന്നു
അന്തിച്ചങ്ങനെ നില്‍ക്കുമ്പോള്‍
കോടികള്‍ സ്വപ്നമാവുന്നു
പിന്നെയും ചിന്തപോയപ്പോള്‍
ദൈവവും സ്വപ്നമാകുന്നു
നിദ്രയില്‍, ദൈവസ്വപ്നത്തില്‍
നിന്നെ,യെന്നെയും, കാണുന്നു.
ഇപ്പോള്‍, ദൈവസ്വപ്നത്തില്‍
സ്വപ്നവും കണ്ടിരിപ്പൂ ഞാന്‍
എന്റെ സ്വപ്നത്തിലെപ്പോഴോ
ദൈവവും വന്നുകേറുന്നു.
എല്ലാം ഒരു സ്വപ്നം പോലെ....
ReplyDeletethanks Mubi.
DeleteGood one
ReplyDeleteThanks...
Delete