Thursday, October 18, 2012

കുപ്പിക്കുള്ളിലെ ഭൂതം




ചില കുപ്പികള്‍ക്കുള്ളില്‍ 
ചോദിക്കുന്നതെല്ലാം തരുന്ന
ഭൂതങ്ങള്‍ കാണുമത്രേ.

എന്നും വാങ്ങുന്നുണ്ട്
ഓരോ കുപ്പി.

എന്നിട്ടും ഒരു ഭൂതവുമെന്തേ
ഈ തലതിരിഞ്ഞ 
ഭൂമിയൊന്നു നേരെയാക്കാത്തത് ?
ഈ ഇഴഞ്ഞുപോകുന്ന 
സൈക്കിളൊന്നു  നേരെയോട്ടാത്തത്‌  ?

എന്തേ വിളക്കുമരച്ചോട്ടില്‍ നിന്ന് 
പൊക്കി വീട്ടുകട്ടിലിലിടാത്തത് ?
പൊന്നുമോളുടെ കല്യാണത്തിന് 
പൊന്ന് തരാഞ്ഞത് ?
ഓര്‍മ്മകള്‍ എന്നേയ്ക്കുമായി
മായ്ച്ചു കളയാത്തത് ?

ശരിയാണ്
കുപ്പിക്കുള്ളില്‍ ഒരു ഭൂതമുണ്ട്
എന്റെ  ഭാവി തിന്ന് കൊഴുത്ത ഒരു ഭൂതം !

2 comments:

  1. liquor is bottled poetry എന്ന് ആരാണ് പറഞ്ഞത് ?

    ReplyDelete
    Replies
    1. ഒരു സ്കോട്ടിഷ് എഴുത്തുകാരന്‍

      Delete

Please do post your comments here, friends !