Thursday, October 4, 2012

പ്രണയമുദ്രണം



ഒരു പക്ഷെ, 
പ്രണയകാലത്തിന് തൊട്ടുമുന്‍പ്,
അവരുടെ മനസ്സുകളില്‍
തിളയ്ക്കുന്ന ലോഹമായിരുന്നിരിക്കണം.

തൊട്ടിരുന്നപ്പോള്‍ 
കുളിര്‍ത്തും തണുത്തും
അതൊരു കട്ടിലോഹമായി
ഉറച്ചുപോയതായിരിക്കണം.

അതിനിടയില്‍,
ഉരച്ചാലും മായ്ച്ചാലും പോകാതെ
ഓരോന്നിലുമൊരു
രൂപവും പതിഞ്ഞിരിക്കണം...
അവളുടെതില്‍ ഒരാണിന്റെയും..
അവന്റെതില്‍ ഒരു പെണ്ണിന്റെയും.

അതുകൊണ്ടായിരിക്കും
രണ്ടിലും,
പിന്നീടെത്ര ചേര്‍ക്കാന്‍ നോക്കിയിട്ടും
മുഴുവനായങ്ങ്  ചേരാന്‍ 
മറ്റൊരു രൂപവും 
കൂട്ടാക്കാതെയായത്‌ !

1 comment:

  1. അവസാന വരികള്‍ ഒന്നുകൂടി ഭംഗിയാക്കാമായിരുന്നു എന്നുതോന്നി ... തിളച്ച ലോഹക്കൂട്ടില്‍ നിന്നും കട്ടിലോഹത്തിലെയ്ക്കുള്ള പരിണാമം ഇഷ്ടപ്പെട്ടു .

    ReplyDelete

Please do post your comments here, friends !