ബാല്യങ്ങള്‍ക്ക്,
മണല്‍ത്തരികളിലൊരു കളിത്തട്ട്.
ചെറുഭയം പകരും ജലസ്പര്‍ശം.
കമിതാക്കള്‍ക്ക്,
ജീവിതപ്രതീക്ഷകളുടെ
അനന്തചക്രവാളം.
അനുരാഗം പോലെ
തിരയടികളുടെ നൈരന്തര്യം
വ്യഥിതര്‍ക്ക്,
ഹൃദയഭാരമൂതിപ്പറത്താനൊരു
ജലവിശാലത.
കടല്‍ക്കാറ്റിന്‍ സാന്ത്വനം.
എകാകികള്‍ക്ക്
തിരയിരമ്പങ്ങളൊരു കൂട്ട്.
വ്രണിതഹൃത്തിലേക്കൊരു കുളിര്‍മൊഴി.
കടലിനെക്കുറിച്ച് ഇനിയെന്താണ് പറയുക ?
ഹൃദയവികാരങ്ങളുടെ കണ്ണാടിയെന്നോ ?
അല്ല, കടല്‍ ജീവിതമാണെന്ന് പറയണം..
ReplyDeleteഓളവും തിരയും, അഴുക്കും ചെളിയും,
പ്രതീക്ഷയും നിരാശയും, ഉദയവും അസ്തമാനവും,
ഞാനും നീയുമുള്ള ജീവിതമെന്ന്...!
കടലിനെ കുറിച്ച് ഇനിയുമെന്തൊക്കെയോ പറയാനുണ്ട്,
ഹൃദയ വികാരങ്ങളുടെ കണ്ണാടി തന്നെയാണത്...
നല്ല വരികള്‍..
ആശംസകള്‍...
മനസ്സിനോളം ആഴമുള്ള ആഴി..
ReplyDeleteനല്ല വരികള്‍