Saturday, April 21, 2012

നിഴലിന് ജീവനുണ്ടായിരുന്നെങ്കില്‍

നിഴലിന് ജീവനുണ്ടായിരുന്നെങ്കില്‍ 
ഈ യാത്രയില്‍ ഒരു കൂട്ട് കൂടി ആയേനെ 
ചിലപ്പോളെല്ലാം എന്നെ തിരുത്തി
ചിലപ്പോള്‍ വഴക്ക് പറഞ്ഞ്
മറ്റു ചിലപ്പോള്‍ എന്നോടൊപ്പം അഭിമാനിച്ച്
വീഴുമ്പോള്‍ കൈ പിടിച്ചുയര്‍ത്തി
ചിലപ്പോള്‍ മുന്‍പില്‍ വഴി കാട്ടി നടന്ന്
അല്ലെങ്കില്‍ പിറകെ നടന്ന്
ഇരുട്ടില്‍ മരിച്ച്
വെളിച്ചത്തില്‍ വീണ്ടും ജനിച്ച്
വളര്‍ന്ന്, പിന്നെ ചെറുതായി
തടിച്ച്, പിന്നെ ചടച്ച്‌
എപ്പോളും എന്നെ തൊട്ട് നിന്ന്
അങ്ങനെ ..
ഒരു കൂട്ട് കൂടി ആയേനെ

***

പക്ഷെ ...
ചിലപ്പോള്‍ അവിടെയും ഇവിടെയും
വേണ്ടാത്തിടത്തും
മൂന്നാമതൊരാളായി ...
വേണ്ട !
എനിക്ക് നാണമായേനെ

5 comments:

  1. നിഴല് കുടെ ഉള്ളത് പോലെ കാണാന്‍ കഴിയാത്തൊരു ഇപ്പോഴും കൂടെ ഉള്ള ഒരു അന്തരാതമാവ് ഉണ്ടെന്നു ഉള്ള വസ്തുത മറക്കല്ലേ അത് പലപ്പോഴും വഴി കാറ്റും സഹകരിക്കും അത് അറിയാതെ നിഴലിനോടൊപ്പം ഉള്ള കൂട്ടുകെട്ട് വളരെ ശോകത്തെ നല്‍കും അതിനാല്‍ താങ്കള്‍ ഉന്നയിക്കുന്ന ഈ ഭാവനയോട് യോഗിക്കാന്‍ എനിക്ക് കഴിയുന്നില്ല ,ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത് ,താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ ,എഴുത്ത് തുടരട്ടെ ആശംസകള്‍

    ReplyDelete
  2. Nandi G.R. Kaviyoor. Thankalude bloginte link koodi ivide paste cheyyoo.

    ReplyDelete
  3. വേണ്ട വേണ്ട നിഴലിന് ജീവനോന്നും വേണ്ട. ഉള്ളമാതിരി അങ്ങനെ പോകട്ടെ ഒരു ഹാഫ്‌ ജീവനുമായിട്ട്

    ReplyDelete
  4. വേറിട്ട ചിന്ത ... ആശംസകള്‍ ...........

    ReplyDelete

Please do post your comments here, friends !