ആരു പറഞ്ഞു
നമ്മളാരും
പ്രകൃതിയിലേക്ക് മടങ്ങുന്നില്ലെന്ന് ?
ചിലരിപ്പോഴും
ചിലന്തികളേപ്പോലെയും ,
തേളുകളേപ്പോലെയും
ഇണയെ തീര്‍ത്തുകളയുന്നുണ്ട്.
ഇണയ്ക്കു വേണ്ടി
ആനകളെപ്പോലെ കൊമ്പുകോര്‍ക്കുകയും
ചെന്നായ്ക്കളെപ്പോലെ കടിച്ചുകീറുകയും
ചെയ്യുന്നുണ്ട്.
എങ്കിലും ഒന്നുണ്ട്...
മറ്റൊരു മൃഗവും
ചിരിയില്‍ വിഷം കലര്‍ത്തി
ഇണയെ ചതിച്ചുകൊല്ലാറില്ല.
പുറത്തല്ലേ
കാടുകള്‍ നശിക്കുന്നത് ?
അകത്തെന്നും
ഒരു ഇരുള്‍വനം വളരുന്നുണ്ട്.പൊന്തകള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന്
ചില തിളങ്ങും കണ്ണുകള്‍
വെളിമ്പ്രദേശങ്ങളിലെ
ഇരകളെ നോട്ടമിടുന്നുമുണ്ട്
ഇണകളെയും !
ഇന്നത്തെ പ്രത്യൂക്ഷമായ സഹിച്ചര്യത്തിനു
ReplyDeleteഎതിരെ ഉള്ള കവിത
നന്നായിട്ട് ഉള്ളില്‍ തട്ടി ചില വരികള്‍ ..
അരുണേ ...സലൂട്ട്
ചില തിളങ്ങും കണ്ണുകള്‍
ReplyDeleteവെളിമ്പ്രദേശങ്ങളിലെ
ഇരകളെ നോട്ടമിടുന്നുമുണ്ട്
ഇണകളെയും ....
അസ്സലായിരിക്കുന്നു സ്നേഹിതാ .... വ്യത്യസ്തവും ....
കാലത്തിനൊത്ത കവിത
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍ .. നന്നായിരിക്കുന്നു..
ReplyDeleteമനുഷ്യമനസ്സുകളില്‍ ഹിംസ്രമൃഗങ്ങളും വര്‍ദ്ധിക്കുകയാണ്
ReplyDeleteനന്നായിരിക്കുന്നു
ആശംസകള്‍