പിണ്ടികള്‍ കൊണ്ട്
തീര്‍ത്തതാം കോവിലില്‍
അയ്യരയ്യന്‍ വിളങ്ങുന്നു,
നിന്റെ പാട്ടില്‍ ദീപങ്ങളാടുന്നു.
ശുദ്ധനീര്‍ പോല്‍
തെളിഞ്ഞ സ്വരത്തിനാല്‍
തൊണ്ടപൊട്ടി നീ പാടുന്നു,
കാണികള്‍
പൊന്‍കുരുത്തോല പോലെയും
പൂമരം കാറ്റിലാടുന്ന പോലെയും
നില്‍ക്കുന്നു.
നാട്ടുപൊന്തയില്‍
കൂട്ടം പിരിഞ്ഞവര്‍
നിന്റെ പാട്ടിന്റെയീണ
വുമൊത്തിതാ പൂമരം കാറ്റിലാടുന്ന പോലെയും
നില്‍ക്കുന്നു.
നാട്ടുപൊന്തയില്‍
കൂട്ടം പിരിഞ്ഞവര്‍
നിന്റെ പാട്ടിന്റെയീണ
കോമരം പോലുറഞ്ഞു തുള്ളുന്നു
പന്തലില്‍
കുറ്റിബീഡി മണക്കുന്നു.
നിന്റെ പാട്ട് പിന്നെയും മുറുകുന്നു.
മുക്തി നേടാനോ,
ഭക്തികൊണ്ടോ,
അതോ രണ്ടു നേരത്തെ വറ്റിനോ,
തൊണ്ടപൊട്ടി നീ പാടുന്നു ?
ഉള്ളുടുക്കിന്റെ താളത്തില്‍
ഞങ്ങളെ നൃത്തമാടിച്ച
കൂട്ടുകാരാ..
വാടകച്ചിന്തുപാട്ടുകാരാ..
ഉള്ളുടുക്കിന്റെ താളത്തില്‍
ReplyDeleteഞങ്ങളെ നൃത്തമാടിച്ച
കൂട്ടുകാരാ..
പൊന്നു വാടകച്ചിന്തുപാട്ടുകാരാ..
നന്ദി ഹഫ്സ
Deleteനന്നായിരിക്കുന്നു രചന
ReplyDeleteആശംസകള്‍
പന്തലില്‍
ReplyDeleteകുറ്റിബീഡി മണക്കുന്നു........
കവിത വായിക്കുമ്പോള്‍ ഒരു ദേശവിളക്ക് കണ്ടപോലെ തന്നെ ....
സൂക്ഷ്മ നിരീക്ഷണം ...