പ്രഭാതസൂര്യാ
ഈ നെല്‍പാടത്ത്
ഹരിതവര്‍ണങ്ങള്‍ കലര്‍ത്തി
എത്ര സുന്ദരമായ്
ഒരു ചിത്രം വരയ്ക്കുന്നു നീ...
ഇന്നീ ക്യാന്‍വാസില്‍ നീ വരയ്ക്കുന്ന കര്‍ഷകര്‍...
എത്ര വൃദ്ധരാണവര്‍ ?
എവിടെയാണവരുടെ മക്കള്‍ ?
ഒരുനാള്‍
നിനക്ക് ചായം കലര്‍ത്താന്‍
ഒരു തരിയും ബാക്കിവയ്ക്കാതെ
നിന്റെ ചായക്കൂട്ടുകളിലെ
പച്ചകളെല്ലാം ഇല്ലാതായേക്കാം,
കൂടെ നീയിന്നു വരച്ച വൃദ്ധരും.
പിന്നീടുള്ള പുലരികളില്‍
പാടമുണ്ടായിരുന്നിടത്ത്
വമ്പന്‍ കെട്ടിടങ്ങള്‍ക്ക് സ്വര്‍ണംപൂശുകയല്ലാതെ
നീയെന്താണ് ചെയ്യുക ?
പിന്നെ
പച്ചനിറമില്ലാത്ത ചായക്കൂട്ടുകള്‍ കൊണ്ട്
നീയൊരു ചിത്രം വരയ്ക്കാന്‍
ശ്രമിക്കുമായിരിക്കും...
കണ്ണുമഞ്ഞളിപ്പിക്കുന്ന സ്വര്‍ണനിറമുള്ളത് !
പിന്നീടുള്ള പുലരികളില്‍
ReplyDeleteപാടമുണ്ടായിരുന്നിടത്ത്
വമ്പന്‍ കെട്ടിടങ്ങള്‍ക്ക് സ്വര്‍ണംപൂശുകയല്ലാതെ
നീയെന്താണ് ചെയ്യുക ?
ഗ്രേറ്റ്..!!
നിങ്ങള്‍ മറന്നു പോയോ...?!
ReplyDeleteഉണക്കി ച്ചുട്ട നെല്‍പ്പാടങ്ങളില്‍
പൊള്ളുന്ന കമ്പിയും
കൊണ്ഗ്രീറ്റും വിതറിയ
തടിച്ച കൊലയാളികള്‍
എന്റെ കലപ്പകള്‍ കവര്‍ന്നെടുത്തതും
കുരുന്നു ബാല്യങ്ങളുടെ മുതുകില്‍
അടിമകള്‍ക്കുള്ള ചാപ്പകുത്തിയതും.....?!!
"തൊട്ടതെല്ലാം പൊന്നാകട്ടെ!"
ReplyDeleteആര്‍ത്തിപിടിച്ച ലോകം
നന്നായിരിക്കുന്നു രചന
ആശംസകള്‍