Tuesday, November 13, 2012

വണ്‍ ടു ത്രീ ലവ്




ഹാ !
പ്രപഞ്ചമാം ആരാമത്തിലെ 
ഒരേയൊരു സുന്ദരപുഷ്പമേ !
എനിക്ക് വേണ്ടി പിറന്നവളേ, 
ശതകോടി സൂര്യപ്രഭയാര്‍ന്നവളേ,
എന്റെ നീയും, 
നിന്റെ ഞാനുമുള്ളപ്പോള്‍
എത്ര സാര്‍ത്ഥകം ഈ ലോകം
വരിക !
നിലാവും, പൂക്കളും,
കിനാവും പൂക്കുന്ന
സ്വപ്ന താഴ്വരകളില്‍
നമുക്ക് ചിറകുകള്‍ പിടിപ്പിച്ചു
ശലഭങ്ങളേപ്പോല്‍ പാറാം !

2.

ഓ !
മഞ്ഞച്ചരടിനാല്‍ കൊരുക്കപ്പെട്ടവളേ,
എന്‍റെതായവളേ,
നമുക്കൊരുമിച്ചു നുണയാം.
മധുവിധുവിന്റെ ഈ ഫലൂഡാമധുരം.
നീയൊന്നു ചേര്‍ന്നിരിക്കൂ
ഈ ശീതീകൃത മുറിയിലെ തണുപ്പില്‍
എന്റെ സിരകളിലെ ചൂടായ് മാറൂ.
ലോകാവസാനം വരെ !

3.

ഹേ.
മിഴികളില്‍ പരിഭവത്തിളക്കം നിറച്ചവളെ
ഭൂതകാലത്തില്‍ ജീവിക്കുന്നവളേ
കനല്‍പ്പുകയേറ്റു വാടിത്തീര്‍ന്നവളേ
ഒരു കടുംകാപ്പിയുണ്ടാക്കൂ !
അതാ കുഞ്ഞുണര്‍ന്നു.
നീയെന്നെ ശല്യപ്പെടുത്താതെ !
ഞാന്‍ പ്രണയത്തെക്കുറിച്ച്
ഒരു കവിതയെഴുതട്ടെ...

10 comments:

  1. ഞെട്ടിയുണർന്നു അവൾ,
    കരഞ്ഞില്ല,..
    പരിഭവ മിഴികളാൽ
    പിന്നേയും
    ഭൂത കാലത്തിലേക്ക്‌ ചെവിയോർത്തു.. :)

    ഇഷ്ടായി ട്ടൊ..ആശംസകൾ..!

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്കു നന്ദി. :)

      Delete
    2. കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ...

      Delete
  2. അടുത്ത് സ്റ്റേജും കൂടെ എഴുതാമായിരുന്നു...ഹഹ

    അല്ലെങ്കില്‍ വേണ്ട, ഇതുതന്നെ ധാരാളം

    ReplyDelete
    Replies
    1. ഭാര്യക്ക് ഫേസ് ബുക്ക്‌ ഐ ഡി ഉണ്ട് മാഷേ :)

      Delete
  3. കവിതയിലെങ്കിലും പ്രണയം തണുത്തുറയാതിരിക്കട്ടെ

    നന്നായി അരുണ്‍...

    ReplyDelete
  4. നീയെന്നെ ശല്യപ്പെടുത്താതെ
    ഞാന്‍ പ്രണയത്തെക്കുറിച്ച്
    ഒരു കവിതയെഴുതട്ടെ...

    ReplyDelete

Please do post your comments here, friends !