വേലിപ്പടര്‍പ്പിലെ മുള്ള്,
കുളക്കരയിലെ സ്നേഹപ്പുല്ല്,
രാസ്നാദിയുടെ നേരിയ മണം,
കഞ്ഞുണ്ണിയിട്ടു കാച്ചിയ എണ്ണ..
ഉണ്ടാവുമിവയെല്ലാമെവിടെയെങ്കിലു
എന്റെ ബൂട്ടിലും, ജീന്‍സിലും, മുടിയിലും, മുഖത്തും.
തിരിച്ചുപോകുമ്പോള്‍,
കുടഞ്ഞാല്‍ തെറിക്കുന്ന
കയ്യിലെ പൊടിയാണ്
ഈ നഗരം.
പറിച്ചാലും പോകാത്ത ചങ്കിലെ മുള്ളാണ്
എന്റെ ഗ്രാമം.
ഈ നഗരം.
പറിച്ചാലും പോകാത്ത ചങ്കിലെ മുള്ളാണ്
എന്റെ ഗ്രാമം.
പറിച്ചാലും പോകാത്ത ചങ്കിലെ മുള്ളാണ്
ReplyDeleteഎന്റെ ഗ്രാമം.
നന്നായിരിക്കുന്നു
ആശംസകള്‍