Wednesday, December 26, 2012

നഷ്ടമാകുന്ന നിറങ്ങള്‍



പ്രഭാതസൂര്യാ
ഈ നെല്‍പാടത്ത് 
ഹരിതവര്‍ണങ്ങള്‍ കലര്‍ത്തി
എത്ര സുന്ദരമായ് 
ഒരു ചിത്രം വരയ്ക്കുന്നു നീ...

ഇന്നീ ക്യാന്‍വാസില്‍ നീ വരയ്ക്കുന്ന കര്‍ഷകര്‍...
എത്ര വൃദ്ധരാണവര്‍ ?
എവിടെയാണവരുടെ മക്കള്‍ ?

ഒരുനാള്‍ 
നിനക്ക് ചായം കലര്‍ത്താന്‍ 
ഒരു തരിയും ബാക്കിവയ്ക്കാതെ 
നിന്റെ ചായക്കൂട്ടുകളിലെ 
പച്ചകളെല്ലാം ഇല്ലാതായേക്കാം,
കൂടെ നീയിന്നു വരച്ച വൃദ്ധരും.

പിന്നീടുള്ള പുലരികളില്‍
പാടമുണ്ടായിരുന്നിടത്ത്
വമ്പന്‍ കെട്ടിടങ്ങള്‍ക്ക് സ്വര്‍ണംപൂശുകയല്ലാതെ 
നീയെന്താണ് ചെയ്യുക ?

പിന്നെ 
പച്ചനിറമില്ലാത്ത ചായക്കൂട്ടുകള്‍ കൊണ്ട്
നീയൊരു ചിത്രം വരയ്ക്കാന്‍ 
ശ്രമിക്കുമായിരിക്കും...
കണ്ണുമഞ്ഞളിപ്പിക്കുന്ന സ്വര്‍ണനിറമുള്ളത് !

3 comments:

  1. പിന്നീടുള്ള പുലരികളില്‍
    പാടമുണ്ടായിരുന്നിടത്ത്
    വമ്പന്‍ കെട്ടിടങ്ങള്‍ക്ക് സ്വര്‍ണംപൂശുകയല്ലാതെ
    നീയെന്താണ് ചെയ്യുക ?


    ഗ്രേറ്റ്..!!

    ReplyDelete
  2. നിങ്ങള്‍ മറന്നു പോയോ...?!
    ഉണക്കി ച്ചുട്ട നെല്‍പ്പാടങ്ങളില്‍
    പൊള്ളുന്ന കമ്പിയും
    കൊണ്ഗ്രീറ്റും വിതറിയ
    തടിച്ച കൊലയാളികള്‍
    എന്റെ കലപ്പകള്‍ കവര്‍ന്നെടുത്തതും
    കുരുന്നു ബാല്യങ്ങളുടെ മുതുകില്‍
    അടിമകള്‍ക്കുള്ള ചാപ്പകുത്തിയതും.....?!!

    ReplyDelete
  3. "തൊട്ടതെല്ലാം പൊന്നാകട്ടെ!"
    ആര്‍ത്തിപിടിച്ച ലോകം
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete

Please do post your comments here, friends !