രാമേട്ടന്റെ തുണിക്കട
ഷര്‍ട്ടുകള്‍ക്ക് അഞ്ച് കൊല്ലത്തെ മിനിമം ഗ്യാരണ്ടി.
മുന്നൂറു രൂപയ്ക്ക് രണ്ടു ഷര്‍ട്ട്..
ഒരു സഞ്ചി നിറയെ നാട്ടുവര്‍ത്തമാനവും.
ഷര്‍ട്ടിന്റെ കോളറിനു പിന്നില്‍
" ഇന്റിപെന്റന്‍സ് " എന്നെഴുതിയ തുണിയില്‍
രണ്ടക്ഷരം തെറ്റുണ്ടാവുമെങ്കിലും .
"ഈ വിലകൂടിയ ഷര്‍ട്ട് വേണ്ടെങ്കില്‍
വേറെയും ഉണ്ടെടാ ഇവിടെ "
എന്ന് ഒരു ഓര്‍മപ്പെടുത്തല്‍ കാണും.
" തങ്കാളി കിലേ 14 രൂപ " എന്നെഴുതിയ
ജോണിച്ചേട്ടന്റെ കട.
മുന്തിയ അരി നോക്കിപ്പോയാല്‍
"ഇദ് എടുത്തോ മോനെ ,
വില കുറവാണ്,
പക്ഷെ നല്ല സാധനാ,
എല്ലാരും ഇതാ കൊണ്ടുപോണത് "
എന്നൊരു കാട്ടിത്തരല്‍ കാണും.
പക്ഷെ,
ഈ നഗരത്തില്‍ മാത്രമെന്തേ
" ആയിരം രൂപയുടെ ഷര്‍ട്ടോ ? "
എന്ന ഒരു പാവം ചോദ്യം
തമിഴ്നാട് കോട്ടണ്‍ സാരി ധരിച്ച സെയ്ല്സ് ഗേളില്‍ നിന്ന്
ഒരു അതിശയ നോട്ടമായി,
കോട്ടിട്ട മാനേജരിലെക്കും,
കാഷ് കൌണ്ടറിലെ സുന്ദരിയിലേക്കും പോയി
പിന്നെ, പോയവഴി മടങ്ങി
നമ്മിലേക്ക് തന്നെ വരുന്നത് ?
അതും, പുച്ഛവും പുളിപ്പും ചേര്‍ന്ന് ?