Wednesday, May 9, 2012

നഗരക്കാഴ്ച



ഷോപ്പിംഗ്‌ മാളില്‍
വജ്രമോതിരമിട്ട കയ്യില്‍
ഒരു ശീമപ്പൂച്ച

ബെന്‍സ് കാറില്‍
പതുപതുത്ത മേനിയുള്ള
വെളുത്ത നായ്ക്കുട്ടി

കൊടും വെയിലില്‍
കയര്‍വട്ടത്തില്‍ മേയുന്ന
കന്നുകാലികള്‍ 

നിരത്തില്‍
ആര്‍ക്കോ വേണ്ടി ഭാരം ചുമക്കുന്ന
കഴുതകള്‍

എച്ചില്‍ കൂമ്പാരങ്ങള്‍
കൊത്തി വലിയ്ക്കുന്ന 
കാക്കകള്‍

മൃഗശാലയില്‍ 
കാടിനെ വിറപ്പിച്ച
ഒരു വയസ്സന്‍ സിംഹം !!

2 comments:

  1. നഗരക്കാഴ്ചകള്‍ നന്നായി വരച്ചിരിക്കുന്നു.
    "തെരുവില്‍ ചിതറിക്കിടക്കുന്ന ചോരത്തുള്ളികള്‍
    ബെന്‍റ്റെണ്‍ എന്നെഴുതിയ സ്കൂള്‍ബാഗ്
    പറിഞ്ഞുപോയ ഒരു സ്ലൈഡ് ഇന്‍ ഷൂ...."

    ReplyDelete
  2. തെരുവില്‍ ചിതറിക്കിടക്കുന്ന ചോരത്തുള്ളികള്‍
    ബെന്‍റ്റെണ്‍ എന്നെഴുതിയ സ്കൂള്‍ബാഗ്
    പറിഞ്ഞുപോയ ഒരു സ്ലൈഡ് ഇന്‍ ഷൂ...." !!

    ReplyDelete

Please do post your comments here, friends !