Thursday, May 3, 2012

അവധിക്കാലം !

അവധിക്കാലം !
ചോരുന്ന കുട്ടിപ്പുരയില്‍
വേവും ചിരട്ടക്കഞ്ഞി 

***
മാവിന്‍ ചുവട്ടില്‍
അമ്പതെണ്ണുന്നതിന്‍ മുന്‍പേ
കള്ളക്കണ്ണു തുറക്കല്‍

***
മരപ്പാത്തിയില്‍ 
തുഴക്കോല് തള്ളി
ഒരു കളിവഞ്ചി

***

തുണിപ്പന്ത്.
തെങ്ങിന്‍ പട്ട ബാറ്റ്
ക്രിക്കറ്റ്‌ !

***

മൂവാണ്ടന്‍ മാവിലെ
മുത്തച്ഛന്റെ ചങ്ക് 
എറിഞ്ഞു വീഴ്ത്തുന്ന വടി !

6 comments:

  1. wow! അരുണേ എല്ലാം അടിപൊളി.. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ വീണ്ടും പുതുക്കി... അഭിനന്ദനങള്‍

    ReplyDelete
  2. മാമ്പഴം പോലെ മധുരിക്കുന്ന അവധിക്കാലം ...
    മനോഹരം ...കവിതയും ...ഓര്‍മ്മകളും

    ReplyDelete

Please do post your comments here, friends !