നടന്നുരഞ്ഞു തീരാറായ
കാല്‍ക്കല്‍ഭാഗം
ആദ്യം നിറയ്ക്കണം.
നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ച്
തളര്‍ന്നു പോയ
നടുഭാഗം ഇനി നിറയ്ക്കണം
ചിരിവരുത്താന്‍ ശ്രമിച്ച് തോറ്റുപോയ
തലയ്ക്കല്‍ഭാഗം
അവസാനം നിറയ്ക്കണം
കാല്‍, നടു, തല.
ശരിയായില്ലേ
രൂപം?
വണങ്ങിയും, വളഞ്ഞും, കൂനിയും
മടുത്തവനല്ലേ...
കുറച്ചുനാള്‍ നേരെ നില്‍ക്കട്ടെ അയാള്‍...
പ്ലാവിന്‍ചുവട്ടിലെ
എണ്ണവിളക്കിന്‍ വെട്ടത്തില്‍
കടല്‍ക്കുളിയും കാത്ത്...
നിവര്‍ന്ന് !
കാല്‍ക്കല്‍ഭാഗം
ആദ്യം നിറയ്ക്കണം.
നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ച്
തളര്‍ന്നു പോയ
നടുഭാഗം ഇനി നിറയ്ക്കണം
ചിരിവരുത്താന്‍ ശ്രമിച്ച് തോറ്റുപോയ
തലയ്ക്കല്‍ഭാഗം
അവസാനം നിറയ്ക്കണം
കാല്‍, നടു, തല.
ശരിയായില്ലേ
രൂപം?
വണങ്ങിയും, വളഞ്ഞും, കൂനിയും
മടുത്തവനല്ലേ...
കുറച്ചുനാള്‍ നേരെ നില്‍ക്കട്ടെ അയാള്‍...
പ്ലാവിന്‍ചുവട്ടിലെ
എണ്ണവിളക്കിന്‍ വെട്ടത്തില്‍
കടല്‍ക്കുളിയും കാത്ത്...
നിവര്‍ന്ന് !