* പുനര്‍ജ്ജനിക്കാറുണ്ട് * by Arun Gandhigram
ഇതുവരെ കണ്ടതായി ഓര്‍ക്കുന്നില്ല
അല്ല,
അതവിടെയുണ്ടായിരുന്നു കാണും
ഇന്നലെ വരെ ശ്രദ്ധിച്ചിട്ടില്ല;
തെക്കേത്തൊടിയില്‍ ഒരു നെല്‍ച്ചെടി !
ഒരു മുഖവുരയുമില്ലാതെ,
ഒരുപാട് പരിചയമുള്ളതുപോലെ
ഒറ്റപ്പറച്ചില്‍:-
"കണ്ടില്ല, അല്ലേ?
നീ എങ്ങനെ കാണാനാടാ എന്നെ?
എന്തു കാടാണ് എനിക്കു ചുറ്റും !
ഇവിടാരും വരാറില്ലേ?
പോട്ടെ,
തെങ്ങിനു തടമെടുക്കാറുണ്ടോ നീ?
വെള്ളം നനയ്ക്കാറുണ്ടോ ?
നിന്റെ തടി കൂടുന്നുണ്ടല്ലോ! "
പിന്നെ,
നെല്‍ച്ചെടിയുടെ പുറകില്‍ നിന്ന്
ഒരു പതിഞ്ഞ ശബ്ദം.
"അവന്‍ തടിച്ചിട്ടൊന്നുമില്ല...
ചായ കുടിച്ചോ നീ?
ആരാ നിനക്കിപ്പോള്‍ കഥകള്‍ പറഞ്ഞു തരാറ്?
ഓ, അതിനു നീ വല്യ ആളായല്ലോ...
ആരാണ് വൈകീട്ട് ഗോതമ്പു ദോശയും കട്ടനും തരാറ്?
അതോ, അതൊന്നുമില്ലെന്നാണോ ഇപ്പോള്‍? "
ഒന്നും തിരിച്ചു പറഞ്ഞില്ല.
എങ്കിലും അറിയാം എനിക്കവരെ...
ഗോതമ്പു ചെടിയും
തുവരയും, പയറും,
കടലയും, അമരയും
മുതിരയും, ഉഴുന്നുമായി
ഓരോ മഴയിലും,
ഇവിടം വിട്ടുപോകാന്‍ മനസ്സില്ലാതെ,
തെക്കേത്തൊടിയില്‍
അവര്‍ പുനര്‍ജ്ജനിക്കാറുണ്ട്...
തളിരിലകളും എള്ളിന്‍പൂക്കളുമായി !
ഇതുവരെ കണ്ടതായി ഓര്‍ക്കുന്നില്ല
അല്ല,
അതവിടെയുണ്ടായിരുന്നു കാണും
ഇന്നലെ വരെ ശ്രദ്ധിച്ചിട്ടില്ല;
തെക്കേത്തൊടിയില്‍ ഒരു നെല്‍ച്ചെടി !
ഒരു മുഖവുരയുമില്ലാതെ,
ഒരുപാട് പരിചയമുള്ളതുപോലെ
ഒറ്റപ്പറച്ചില്‍:-
"കണ്ടില്ല, അല്ലേ?
നീ എങ്ങനെ കാണാനാടാ എന്നെ?
എന്തു കാടാണ് എനിക്കു ചുറ്റും !
ഇവിടാരും വരാറില്ലേ?
പോട്ടെ,
തെങ്ങിനു തടമെടുക്കാറുണ്ടോ നീ?
വെള്ളം നനയ്ക്കാറുണ്ടോ ?
നിന്റെ തടി കൂടുന്നുണ്ടല്ലോ! "
പിന്നെ,
നെല്‍ച്ചെടിയുടെ പുറകില്‍ നിന്ന്
ഒരു പതിഞ്ഞ ശബ്ദം.
"അവന്‍ തടിച്ചിട്ടൊന്നുമില്ല...
ചായ കുടിച്ചോ നീ?
ആരാ നിനക്കിപ്പോള്‍ കഥകള്‍ പറഞ്ഞു തരാറ്?
ഓ, അതിനു നീ വല്യ ആളായല്ലോ...
ആരാണ് വൈകീട്ട് ഗോതമ്പു ദോശയും കട്ടനും തരാറ്?
അതോ, അതൊന്നുമില്ലെന്നാണോ ഇപ്പോള്‍? "
ഒന്നും തിരിച്ചു പറഞ്ഞില്ല.
എങ്കിലും അറിയാം എനിക്കവരെ...
ഗോതമ്പു ചെടിയും
തുവരയും, പയറും,
കടലയും, അമരയും
മുതിരയും, ഉഴുന്നുമായി
ഓരോ മഴയിലും,
ഇവിടം വിട്ടുപോകാന്‍ മനസ്സില്ലാതെ,
തെക്കേത്തൊടിയില്‍
അവര്‍ പുനര്‍ജ്ജനിക്കാറുണ്ട്...
തളിരിലകളും എള്ളിന്‍പൂക്കളുമായി !
No comments:
Post a Comment
Please do post your comments here, friends !