വെയിലേറ്റു കരിയുമീ ക്യാന്‍വാസു മാറ്റി നാം
പുതിയ ചിത്രത്തിന്നൊരുക്കം തുടങ്ങണം
കരിനീലമഷികൊണ്ടു മേഘം വരയ്ക്കണം
മരുഭൂമി മായ്ച്ചിതില്‍ മലകള്‍ വരയ്ക്കണം
ഒരു കോണില്‍ നിന്നും പുറപ്പെട്ടു വറ്റാതെ
മറുകോണിലെത്തുന്ന പുഴകള്‍ വരയ്ക്കണം
പലനിറം കൊണ്ടിതില്‍ പൂക്കള്‍ വരയ്ക്കണം
തെളിനീരു വറ്റാത്ത കിണറും വരയ്ക്കണം
ചെറുകാറ്റിലാടുന്ന കതിരുകള്‍ നിറയുന്ന
മണിനെല്ലു വിളയുന്ന പാടം വരയ്ക്കണം.
പുതിയ ചിത്രത്തിന്നൊരുക്കം തുടങ്ങണം
കരിനീലമഷികൊണ്ടു മേഘം വരയ്ക്കണം
മരുഭൂമി മായ്ച്ചിതില്‍ മലകള്‍ വരയ്ക്കണം
ഒരു കോണില്‍ നിന്നും പുറപ്പെട്ടു വറ്റാതെ
മറുകോണിലെത്തുന്ന പുഴകള്‍ വരയ്ക്കണം
പലനിറം കൊണ്ടിതില്‍ പൂക്കള്‍ വരയ്ക്കണം
തെളിനീരു വറ്റാത്ത കിണറും വരയ്ക്കണം
ചെറുകാറ്റിലാടുന്ന കതിരുകള്‍ നിറയുന്ന
മണിനെല്ലു വിളയുന്ന പാടം വരയ്ക്കണം.
No comments:
Post a Comment
Please do post your comments here, friends !