Thursday, July 26, 2012

കത്ത്: ഒരു തീവണ്ടി യാത്രയ്ക്ക് മുന്‍പ്





അമ്മ അറിയാന്‍,
ടിക്കറ്റ് കിട്ടി.
ഞായറാഴ്ച രാത്രി 
ഏഴുമണിക്കാണ് ട്രെയിന്‍ .

അമ്മ പ്രാര്‍ഥിക്കണം.
വായിലൊളിപ്പിച്ച ദംഷ്ട്രകളുള്ള
തിരിച്ചറിയപ്പെടാത്ത
ഹിംസ്രമൃഗങ്ങളുടെ മുന്നില്‍
ഞാന്‍ പെടാതിരിക്കാന്‍...

അമ്മ പ്രാര്‍ഥിക്കണം,
എന്റെ നിസ്സഹായത,
നിലവിളി,
നന്മയുള്ള ഒരു ഹൃദയത്തിലെങ്കിലും
പതിയുന്നതിന്.

ഞാനും പ്രാര്‍ഥിക്കുന്നുണ്ട്,
ഒരുപക്ഷെ
വലിച്ചെറിയപ്പെടുകയാണെങ്കില്‍
വീഴുന്നത്
ഒരു പുഴയിലാവണമെന്ന്
ചിതറാതെ....

ഞാന്‍ കത്ത് ചുരുക്കുന്നു.
ഈ ജനലിനപ്പുറത്ത്
ലഹരി കലര്‍ന്ന
ചില കലങ്ങിയ കണ്ണുകള്‍.
അറപ്പ് തോന്നുന്നു.
ഞാന്‍ വിളക്കണക്കട്ടെ.

4 comments:

  1. ശരിയാണല്ലോ..
    വാര്‍ത്തകള്‍ അതാണ് വിളംബരം ചെയ്യുന്നത്

    ReplyDelete
  2. അവസാനത്തെ വരികള്‍ അമ്മയുടെ സ്വാസ്ഥ്യം കെടുത്തുമല്ലോ!!!
    ആശംസകള്‍

    ReplyDelete

Please do post your comments here, friends !