"അപകടം" എന്നെഴുതിവെച്ച
വൈദ്യുതി ടവറുകളും,
"എന്റേത്, നിന്റേത്, അവരുടേത്"
എന്നെല്ലാം പറയാതെ പറയുന്ന
കോണ്‍ക്രീറ്റ് കാലുകളും
വരുന്നതിനു വളരെ മുന്‍പ്;
ആര്‍ത്തി വിതച്ച്
പതിരു കൊയ്യാന്‍ തുടങ്ങുന്നതിനു മുന്‍പ്,
നമ്മുടെ ഈ തരിശുഭൂമി
ഒരു വനമായിരുന്നിരിക്കണം.
അതിരുകള്‍ തിരിക്കപ്പെടാത്ത വനഭൂമിയില്‍
എല്ലാത്തിനെയും ഭയന്നു ജീവിച്ച
വെറും കാട്ടുമൃഗങ്ങളായിരുന്നിരിക്കണം
നീയും ഞാനും.
ഭയം വേണം !
അതില്ലാത്തതു കൊണ്ടല്ലേ
എല്ലാം കരിഞ്ഞില്ലാതായിട്ടും
നമുക്കൊരു കുലുക്കവുമില്ലാത്തത്?
വൈദ്യുതി ടവറുകളും,
"എന്റേത്, നിന്റേത്, അവരുടേത്"
എന്നെല്ലാം പറയാതെ പറയുന്ന
കോണ്‍ക്രീറ്റ് കാലുകളും
വരുന്നതിനു വളരെ മുന്‍പ്;
ആര്‍ത്തി വിതച്ച്
പതിരു കൊയ്യാന്‍ തുടങ്ങുന്നതിനു മുന്‍പ്,
നമ്മുടെ ഈ തരിശുഭൂമി
ഒരു വനമായിരുന്നിരിക്കണം.
അതിരുകള്‍ തിരിക്കപ്പെടാത്ത വനഭൂമിയില്‍
എല്ലാത്തിനെയും ഭയന്നു ജീവിച്ച
വെറും കാട്ടുമൃഗങ്ങളായിരുന്നിരിക്കണം
നീയും ഞാനും.
ഭയം വേണം !
അതില്ലാത്തതു കൊണ്ടല്ലേ
എല്ലാം കരിഞ്ഞില്ലാതായിട്ടും
നമുക്കൊരു കുലുക്കവുമില്ലാത്തത്?